26 April Friday

കുട്ടികൾക്ക്‌ വാക്സിൻ വിതരണം തുടങ്ങി; ആദ്യദിനം നൽകിയത്‌ 38,417 പേർക്ക്‌

സ്വന്തം ലേഖികUpdated: Tuesday Jan 4, 2022

തിരുവനന്തപുരം > കവചം കൗമാരത്തിനും ഒരുക്കി സംസ്ഥാനത്ത്‌ 15-18  പ്രായമുള്ളവർക്കുള്ള വാക്സിൻ വിതരണം തിങ്കളാഴ്ച ആരംഭിച്ചു. 38,417 കുട്ടികൾക്ക് ആദ്യദിനം കോവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ വാക്‌സിൻ നൽകിയത്‌, 9338 പേർ. കൊല്ലത്ത്‌ 6868 പേർക്കും തൃശൂരിൽ 5018 പേർക്കും നൽകി.  ആർക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
പത്തനംതിട്ട- 1386, ആലപ്പുഴ -3009, കോട്ടയം- 1324, ഇടുക്കി- 2101, എറണാകുളം- 2258, പാലക്കാട്- 824, മലപ്പുറം- 519, കോഴിക്കോട്- 1777, വയനാട്- 1644, കണ്ണൂർ- 1613, കാസർകോട്‌- 738 എന്നിങ്ങനെയാണ് മറ്റ്‌ ജില്ലകളിൽ വാക്സിനെടുത്തവരുടെ എണ്ണം. 551 വാക്സിൻ വിതരണ കേന്ദ്രമാണ്‌  പ്രവർത്തിക്കുന്നത്. 15.34 ലക്ഷം കുട്ടികൾക്ക് വാക്‌സിൻ നൽകുകയാണ്‌ ലക്ഷ്യം.

പകൽ ഒമ്പതുമുതൽ അഞ്ചുവരെ  കേന്ദ്രങ്ങൾ പ്രവർത്തിക്കും.കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രത്തിൽ പിങ്ക് നിറത്തിലുള്ള ബോർഡുകളും മുതിർന്നവരുടേതിന്‌ നീല ബോർഡുകളുമുണ്ട്‌. 18 വയസ്സിനു മുകളിലുള്ളവരിൽ വാക്‌സിനെടുക്കാൻ ബാക്കിയുള്ളവരും രണ്ടാം ഡോസെടുക്കാൻ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top