20 April Saturday

ഉപവാസം ഉച്ചയ്‌ക്ക്‌ അവസാനിപ്പിച്ച്‌ കോൺഗ്രസ്‌; ബിരിയാണി കഴിച്ച്‌ വി ടി ബൽറാമും നാട്ടകം സുരേഷും

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

കോട്ടയം > രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന്‌ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച്‌ കോട്ടയം ഡിസിസി സംഘടിപ്പിച്ച സമരം ഉച്ചയ്‌ക്ക്‌ അവസാനിപ്പിച്ചു. സമരം അവസാനിപ്പിച്ച്‌ വി ടി ബൽറാമും നാട്ടകം സുരേഷും ഉൾപ്പെടെയുള്ള നേതാക്കൾ ബിരിയാണി കഴിക്കുന്ന വീഡിയോ പുറത്തുവന്നു. രാവിലെ 10 മുതൽ വൈകീട്ട്‌ 5 വരെ ഉപവാസം സംഘടിപ്പിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ ഉച്ചയോടെ സമരം അവസാനിപ്പിച്ച്‌ പിരിയുകയായിരുന്നു.

കോട്ടയത്ത് ഉപവാസസമരം ഉത്ഘാടനം ചെയ്‌തത് വി ടി ബൽറാമായിരുന്നു. കാലത്ത് ഉപവാസം ഇരുന്ന ശേഷം നാല് മണി വരെ കാത്തുനിൽക്കാതെ വി ടി ബൽറാം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നീ നേതാക്കൾ ഉച്ചയോടെ സമരം അവസാനിപ്പിച്ച് ബിരിയാണി കഴിക്കാൻ കയറി. ഇതിന്റെ വീഡിയോ ഒരു യൂത്ത് കോൺഗ്രസ് നേതാവ് സ്റ്റാറ്റസ് ഇടുകയും ചെയ്‌തു. ഇതോടെയാണ് വീഡിയോ വൈറലായത്.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് എല്ലാ ഡിസിസികളിലും ഉപവാസസമരം നടത്താൻ കെപിസിസിയുടെ നിർദേശമുണ്ടായിരുന്നു. അതാത് ജില്ലകളിലെ കെപിസിസി ഭാരവാഹികൾ, നേതാക്കന്മാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കണമെന്ന് നിർദ്ദേശവുമുണ്ടായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top