20 April Saturday

ജെറി വർഗീസിന്റെ കുടുംബത്തിന്റെ തീരുമാനം രാജ്യത്തിനാകെ മാതൃക: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021
തിരുവനന്തപുരം > വാഹനാപകടത്തെ തുടർന്ന് മരിച്ച ജെറി വർഗീസിന്റെ വീട് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. മസ്‌തിഷ്‌ക മരണാനന്തര അവയവദാനത്തിനുള്ള സമ്മതം നൽകിയതിലൂടെ ജെറിയുടെ ഭാര്യ ലിൻസിയും കുടുംബവും സമൂഹത്തിനാകെ മാതൃകയായ പ്രവർത്തനം ആണ്  നടത്തിയതെന്ന്‌ മന്ത്രി പറഞ്ഞു. ദുഃഖകരമായ നിമിഷങ്ങളിലും സമൂഹ നന്മ ലക്ഷ്യം വച്ചാണ് ജെറി വർഗീസിന്റെ കുടുംബം പ്രവർത്തിച്ചത്.
 
വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം മണ്ണന്തല സ്വദേശി ജെറി വർഗീസിന്റെ മസ്‌തിഷ്‌കമരണം കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിക്കുന്നത്. വേദന നിറഞ്ഞ നിമിഷങ്ങളിലും മസ്‌തിഷ്‌ക മരണാനന്തര അവയവദാനത്തിനുള്ള സമ്മതം നൽകുകയായിരുന്നു ജെറിയുടെ കുടുംബം ചെയ്‌തത്. അഞ്ച് ജീവിതങ്ങൾക്ക് ജെറി വർഗീസിന്റെ കുടുംബം അവയവദാനത്തിലൂടെ താങ്ങായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top