25 April Thursday

പ്ലസ്‌ വൺ: താലൂക്കുതലത്തിൽ കണക്കെടുക്കും; എല്ലാവർക്കും പ്രവേശനം ഉറപ്പാക്കും

സ്വന്തം ലേഖകൻUpdated: Monday May 22, 2023

തിരുവനന്തപുരം > പ്ലസ്‌ വൺ പ്രവേശനത്തിന്‌ കുട്ടികൾ കൂടുതലുള്ള പ്രദേശങ്ങൾ കണ്ടെത്താൻ താലൂക്ക്‌ അടിസ്ഥാനത്തിൽ കണക്ക്‌ ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയിൽ സീറ്റ്‌ കുറയാൻ സാധ്യതയുണ്ട്‌. താലൂക്ക്‌ അടിസ്ഥാനത്തിലുള്ള കണക്കെടുത്താൽ ഇത്‌ കണ്ടെത്താനാകും. കഴിഞ്ഞ വർഷത്തെപ്പോലെ അധിക ബാച്ചുകൾ ഇത്തവണയും അനുവദിക്കും.

ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കും. വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്ന കാര്യങ്ങൾ പ്രചരിപ്പിക്കരുത്‌. കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചിട്ടില്ല. കാണാത്ത റിപ്പോർട്ടിന്റെ പേരിൽ വാർത്തകൾ സൃഷ്ടിക്കരുത്‌. സർക്കാരിന്‌ ലഭിക്കുന്ന റിപ്പോർട്ടുകൾ പഠിച്ച്‌ ഉചിതമായ തീരുമാനം സ്വീകരിക്കും. പ്രവേശന നടപടികൾ പൂർത്തിയാക്കി ജൂലൈ അഞ്ചിന്‌ ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും. പ്ലസ്‌ ടു ഫലം 25ന്‌ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉന്നതതല യോഗം ഇന്ന്‌

ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശന നടപടികൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തിങ്കൾ രാവിലെ യോഗം ചേരും. മുൻവർഷത്തെ പ്രോസ്‌പെക്ടസിൽ വരുത്തേണ്ട മാറ്റങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top