25 April Thursday
അധ്യാപകരെ ടീച്ചറെന്ന് വിളിക്കണം

ബാലാവകാശ കമീഷനില്‍നിന്ന് നിര്‍ദേശം ലഭിച്ചിട്ടില്ല: വി ശിവന്‍കുട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Jan 15, 2023

തിരുവനന്തപുരം> അധ്യാപകരെ ടീച്ചർ എന്നു വിളിച്ചാൽ മതിയെന്ന തരത്തിലുള്ള നിർദേശം ബാലാവകാശ കമീഷനിൽനിന്ന് സർക്കാരിന്‌ ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടില്ലെന്ന് കമീഷൻ ചെയർമാൻ അറിയിച്ചിട്ടുണ്ട്. വളരെ കരുതലോടെ എടുക്കേണ്ട തീരുമാനമാണിത്. ബന്ധപ്പെട്ടവരുടെ അഭിപ്രായം കേൾക്കണം. അങ്ങനെയൊരു ഉത്തരവു വന്നാൽ അപ്പോൾ ആലോചിക്കാമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top