23 April Tuesday

മഴയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന ഭാഗം പാഠപുസ്തകത്തിലേതല്ല; നിയമനടപടി തേടിയിട്ടുണ്ട്: മന്ത്രി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023

തിരുവനന്തപുരം> മഴയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന ഭാഗം പാഠപുസ്തകത്തിലേതല്ലെന്നും വ്യാജപ്രചരണം നടത്തുന്നവക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി  വി ശിവൻകുട്ടി വ്യക്തമാക്കി.

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എസ് സി ഇ ആർ ടി യുടെ പാഠപുസ്തകം എന്ന പേരിൽ മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഭാഗം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായുള്ള പാഠപുസ്തകത്തിന്റേതല്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.  ഇത്തരത്തിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും അറിയിച്ചിരുന്നു.
വ്യാജ പ്രചാരണത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. ഡി ജി പിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top