29 March Friday

മന്ത്രി ശിവന്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത കേസ്: മഹിളാ കോണ്‍ഗ്രസ് നേതാവ് ഷീബയുടെ ജാമ്യഹര്‍ജി തള്ളി

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

ഷീബാ രാമചന്ദ്രന്‍ (ഇടത്), ഷീബ പ്രചരിപ്പിച്ച വ്യാജചിത്രം (വലത്)

കൊച്ചി > വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവന്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന  പരാതിയില്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് പെരുമ്പാവൂര്‍ സ്വദേശി ഷീബാ രാമചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, കേരള പൊലീസ് ആക്ട് സെക്ഷന്‍ 120 പ്രകാരമുള്ള വകുപ്പുകളാണ് ഹര്‍ജിക്കാരിക്കെതിരെ ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജിക്കാരിക്ക് കോടതിയില്‍ ഹാജരായി ജാമ്യമെടുക്കാം.

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രത്തിനൊപ്പം ശിവന്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് ഷീബ കോടതിയെ സമീപിച്ചത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top