15 December Monday

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കാനുള്ള നടപടിയുമായി ഐജിഎൻടിയു: പ്രതിഷേധാർഹമെന്ന് വി ശിവദാസൻ എംപി

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2023

തിരുവനന്തപുരം > മദ്ധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഡോ. വി ശിവദാസൻ എംപി. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഇന്റർവ്യൂവിന് ഹാജരാകണമെന്നാണ് സർവകലാശാലയുടെ പുതിയ നിർദേശം. സെപ്റ്റംബർ 15ന് നടക്കുന്ന ഇന്റർവ്യൂവിനാണ് നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടിരുക്കുന്നത്. ഇത് കേരളത്തിൽ നിന്നുള്ള വിദ്യർത്ഥികൾക്ക് പ്രവേശനം നിഷേധിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന് വി ശിവദാസൻ എംപി അഭിപ്രായപ്പെട്ടു.  

എതെങ്കിലും രോഗത്തിന്റെയോ രോഗ പ്രതിരോധ പ്രവർത്തനത്തിന്റെയോ പേര് പറഞ്ഞ് അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കാൻ പാടില്ല.  സെപ്റ്റംബർ 15ന് നടക്കുന്ന ഇന്റർവ്യൂവിന് മുമ്പായി കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ്  പ്രതിഷേധാർഹമാണ്.  ജനാധിപത്യ ഇന്ത്യയിൽ ഒരു പ്രത്യേക സംസ്ഥാനത്തുനിന്നുള്ള വിദ്യാർത്ഥികൾക്കുനേരെ നടക്കുന്ന ഇത്തരം നീക്കങ്ങൾ ഇന്ത്യയുടെ ഫെഡറൽ ഘടനയെതന്നെ അപകടപ്പെടുത്തുന്നതാണെന്നും ശിവദാസൻ എംപി അഭിപ്രായപ്പെട്ടു. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് എംപി കത്തയക്കുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top