29 November Wednesday

കണ്ണൂർ പടിയൂർ- കല്യാടിനെ സമ്പൂർണ ഗ്രന്ഥശാലാ പഞ്ചായത്തായി പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2023

ശ്രീകണ്ഠപുരം  > പടിയൂർ കല്ല്യാട് പഞ്ചായത്തിനെ സമ്പൂർണ ഗ്രന്ഥശാലാ പഞ്ചായത്തായി  ഡോ. വി ശിവദാസൻ എംപി പ്രഖ്യാപിച്ചു. പതിനഞ്ച് വാര്‍ഡുകളിലായി 30 ഗ്രന്ഥശാലകളാണ് പഞ്ചായത്തിൽ പ്രവര്‍ത്തിക്കുന്നത്. പീപ്പിള്‍സ് മിഷന്‍ ഫോര്‍ സോഷ്യല്‍ ഡവലപ്‌മെന്റിന്റെ ഭാഗമായി 14 വായനശാലകൾകൂടി പ്രവർത്തനമാരംഭിച്ചു. മൂന്ന് പട്ടിക വർഗ കോളനികളിലും ഗോത്ര വായനശാലകൾ ആരംഭിച്ചിട്ടുണ്ട്. ഈ ഗോത്ര ഗ്രന്ഥശാലകള്‍ക്ക് 600 പുസ്തകം വീതവും രണ്ട് വീതം ഷെല്‍ഫുകളും പഞ്ചായത്ത് പ്രത്യേകം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കി. പ്രഖ്യാപന ചടങ്ങിൽ  പഞ്ചായത്ത്‌ പ്രസിഡന്റ് ബി ഷംസുദ്ദീൻ അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഡോ സുർജിത്ത് എന്നിവർ മുഖ്യാതിഥികളായി. പി പി രാഘവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ലൈബ്രറി കൗൺസിൽ താലൂക് സെക്രട്ടറി രഞ്ജിത്ത് കമൽ, പി ഷിനോജ്, അനിൽ കുമാർ ആലത്തുപറമ്പ്, കെ ശ്രീജ, സിബി കവനാൽ, കെ ടി ജോസ്, കെ വി അബ്ദുൾ വഹാബ്, എ അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top