19 April Friday

ഗൾഫ് യാത്രാനിരക്ക്‌ 
വർധിപ്പിച്ചത്‌ പിൻവലിക്കണം: വി ശിവദാസൻ എംപി

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022


ന്യൂഡൽഹി
ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനയാത്രാനിരക്കുകൾ കുത്തനെ കൂട്ടിയ നടപടി പിൻവലിക്കണമെന്ന്‌ -വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. ഗൾഫിൽ  വേനലവധിയും ബക്രീദ് ആഘോഷവും ആയതിനാൽ യാത്രക്കാരുടെ എണ്ണം മുൻകൂട്ടിക്കണ്ട് യാത്രാനിരക്കിൽ വൻവർധന  വരുത്തിയിരിക്കയാണ് കമ്പനികൾ. പ്രവാസികളുടെ പരിമിതമായ സമ്പാദ്യംപോലും യാത്രാ ചെലവിലേക്കായി നഷ്ടപ്പെടുന്ന അവസ്ഥയാണ്  ഉണ്ടാകുക.

വ്യോമയാന കമ്പനികൾ പ്രവാസികളെ ചൂഷണംചെയ്യുന്നതു തടയാൻ അടിയന്തരമായി  ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് ശിവദാസൻ എംപി കത്തയച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top