18 September Thursday

പരാജയഭീതി മൂലമാണ് പ്രതിപക്ഷ നേതാവ് ജാതിമത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്;എല്‍ ഡി എഫ് അഭിസംബോധന ചെയ്യുന്നത് മനുഷ്യരെ: മന്ത്രി ശിവന്‍കുട്ടി

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

തൃക്കാക്കര> പരാജയഭീതി മൂലമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ജാതിമത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ജാതിയും മതവും നോക്കിയല്ല എല്‍ ഡി എഫ് പ്രവര്‍ത്തിക്കുന്നത്. എല്‍ ഡി എഫ് അഭിസംബോധന ചെയ്യുന്നത് മനുഷ്യരെയാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. തൃക്കാക്കര കുഴിക്കാട്ടുമൂലയില്‍ കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മന്ത്രിമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നതിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവ് ക്യാബിനറ്റ് പദവിയിലാണ് താനെന്ന കാര്യം വിസ്‌മരിക്കുന്നു. തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ വിജയം സുനിശ്ചിതമാണെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

മണ്ഡലത്തിലുടനീളം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മന്ത്രി. ദിവസവും നിരവധി കുടുംബ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനോടൊപ്പം വീടുകള്‍ കയറിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് വേണ്ടി മന്ത്രി വോട്ട് ചോദിക്കുന്നുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top