18 December Thursday

മോശമായി പെരുമാറിയ യുവാവിനോട് പ്രതികരിച്ച പെണ്‍കുട്ടിക്ക് അഭിനന്ദനം, കണ്ടക്ടര്‍ക്കും മന്ത്രിയുടെ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Thursday May 18, 2023

തിരുവനന്തപുരം> കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കിടെ മോശമായി പെരുമാറിയ യുവാവിനോട് ആര്‍ജവത്തോടെ പ്രതികരിച്ച പെണ്‍കുട്ടിക്ക് അഭിനന്ദനങ്ങളര്‍പ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി.

സംഭവം അറിഞ്ഞ ഉടന്‍ തന്നെ പെണ്‍കുട്ടിക്ക് കൃത്യമായ പിന്തുണ നല്‍കി കൂടെ നിന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സ്വന്തം തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുവെന്നും മന്ത്രി  പറഞ്ഞു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top