24 September Sunday

അനധികൃത സ്വത്തു സമ്പാദനം; മുൻ മന്ത്രി വി എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

കൊച്ചി > മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. അനധികൃത സ്വത്തു സമ്പാദനക്കേസിലാണ് നോട്ടീസ്. നാളെ രാവിലെ 11ന് ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാവാനും നിർദേശമുണ്ട്. വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുൻപും ശിവകുമാറിന് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ശിവകുമാർ ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല.

ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ശിവകുമാർ നടത്തിയ സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളുമാണ് അന്വേഷണവിധേയമാക്കിയത്. സ്വന്തം പേരിലും ബിനാമികളുടെപേരിലും ശിവകുമാർ അനധികൃത സ്വത്തുസമ്പാദനം നടത്തിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇഡി നോട്ടീസ് നൽകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top