28 March Thursday

സഹകരണ മേഖലയുടെ 
സമഗ്ര മാറ്റം ലക്ഷ്യം: മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 20, 2021


കോഴിക്കോട്‌
വികസനം ലക്ഷ്യമിടുന്ന പദ്ധതികളിലൂടെ സഹകരണ മേഖലയിൽ സമഗ്ര മാറ്റം കൊണ്ടുവരുമെന്ന്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു. കലിക്കറ്റ്‌ പ്രസ്‌ക്ലബ്ബിന്റെ മീറ്റ്‌ ദ പ്രസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ നിയമ നിർമാണത്തിന്റെ ഒരുക്കം നടക്കുകയാണ്‌. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായുണ്ടായ ചർച്ചകളുടെയും പരിപാടികളുടെയും തുടർച്ചയായാണ്‌ സമഗ്ര സഹകരണ നിയമഭേദഗതി കൊണ്ടുവരിക. ഇതിനകം മേഖലയുടെ മുന്നേറ്റത്തിനിടയാക്കുന്ന നിരവധി പദ്ധതി നടപ്പാക്കാനായി. നൂറ്‌ ദിന കർമ പരിപാടിയുടെ ഭാഗമായി 29 യുവജന സഹകരണ സംഘങ്ങൾ രൂപീകരിച്ചു. കോവിഡ്‌ കാലത്ത്‌ വിദ്യാർഥികൾക്ക്‌ പഠന സാമഗ്രികൾ വാങ്ങുന്നതിന്‌ 75 കോടിയിലധികം പലിശരഹിത വായ്‌പ നൽകി. കെയർ ഹോം  പദ്ധതിയിൽ തൃശൂരിൽ 40 ഫ്ലാറ്റുകൾ ഉടൻ കൈമാറും. 

സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേട്‌ തടയാൻ കോ–-ഓപ്പറേറ്റീവ്‌ ഓഡിറ്റ്‌ മോണിറ്ററിങ്‌ ആൻഡ്‌ ഇൻഫർമേഷൻ സിസ്‌റ്റം വികസിപ്പിച്ചു. പദ്ധതി ശനിയാഴ്‌ച സഹകരണ വാരാഘോഷ സമാപന സമ്മേളനത്തിൽ ഉദ്‌ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top