26 April Friday

അനാവശ്യ വിവാദം: വി മുരളീധരന് ചുട്ട മറുപടി നൽകി മന്ത്രി സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

തിരുവന്തപുരം> ശ്രീകുമാരൻ തമ്പിയ്ക്കും പി ജയചന്ദ്രനും വേണ്ടത്ര അം​ഗീകാരം ലഭിച്ചില്ലെന്ന് ആരോപിച്ച് സംസ്ഥാന  സർക്കാരിനെ വിമർശിച്ച കേന്ദ്രസഹമന്ത്രി വി മുരളീധരന് ചുട്ട മറുപടി നൽകി മന്ത്രി സജി ചെറിയാൻ. ടാ​ഗോ‌ർ തീയേറ്ററിൽ നടന്ന  ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരദാന ചടങ്ങിലാണ് സംഭവം.

മലയാളികൾക്ക് വിലമതിക്കാനാവാത്ത സംഭാവന നൽകിയ ശ്രീകുമാരൻ തമ്പിക്ക് നമ്മൾ എന്തു തിരിച്ചുനൽകി എന്ന് ചോദിച്ചാൽ ചെറുതായെങ്കിലും തല കുനിക്കേണ്ടി വരുമെന്നായിരുന്നു വി മുരളീധരന്റെ പ്രസ്താവന. എന്നാൽ ജെ സി ഡാനിയേൽ അവാർഡ് ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ  എല്ലാ പരമോന്നത പുരസ്കാരങ്ങളും ശ്രീകുമാരൻ തമ്പിയ്ക്കും പി ജയചന്ദ്രനും നൽകിയിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

പാലക്കാട്ട് എംഎസ് വിശ്വനാഥന്റെ പ്രതിമ സ്ഥാപിക്കുന്നതിന് സർക്കാർ സഹായം നൽകും. കഷ്ടത അനുഭവിക്കുന്ന കലാകാരന്മാർക്കായി കെട്ടിടം നിർമ്മിക്കുന്നതിന് ഭൂമി കണ്ടെത്തി നടപടികൾ ഉടൻ തുടങ്ങുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top