28 March Thursday

തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്ന് ഹൈക്കോടതി; ഇബ്രാഹിംകുഞ്ഞിന് രൂക്ഷവിമര്‍ശനം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021

കൊച്ചി > പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സംഘടനാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്ന് കോടതി ഇബ്രാഹിംകുഞ്ഞിന് മുന്നറിയിപ്പ് നല്‍കി. എംഇഎസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. ഇത് പരിഗണിച്ച കോടതി മല്‍സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം എന്ന് അഭിപ്രായപ്പെട്ടു.

നേരത്തെ ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷയുമായി കോടതിയുടെ മുമ്പാകെ എത്തിയപ്പോള്‍ ജയിലില്‍ പോയ ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതി പറഞ്ഞത്. ഇക്കാര്യത്തിലാണ് ഇളവുതേടി അദ്ദേഹം കോടതിയെ വീണ്ടും സമീപിച്ചത്.

ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ പരസ്പര വിരുദ്ധമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ മൂലം ജാമ്യം വേണമെന്നായിരുന്നു നേരത്തെ ആവശ്യപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി. വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടു. വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.

ചികില്‍സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം രണ്ടു തവണ ആശുപത്രിയിലെത്തി ചോദ്യം ചെയ്തിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top