28 March Thursday
സഭയ്ക്കുള്ളിലെ വീഡിയോ ചിത്രീകരണം നിയമലംഘനമെങ്കിൽ ഇനിയും ലംഘിക്കും

നടപടിയുമായി സഹകരിക്കില്ല ; സഭ മുടക്കാൻ 
സതീശൻ

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023


തിരുവനന്തപുരം
ഒരു കാരണവശാലും നിയമസഭ നടക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ ഭീഷണി ജനങ്ങളോടുള്ള വെല്ലുവിളി. ഇക്കാര്യത്തിൽ യുഡിഎഫിലെ എല്ലാ എംഎൽഎമാരുടെയും പിന്തുണയുണ്ടെന്നാണ്‌ സതീശൻ പറയുന്നത്‌. വെള്ളിയാഴ്‌ച സഭ സ്‌തംഭിപ്പിച്ച ശേഷമായിരുന്നു ഈ കലാപാഹ്വാനം. സഭാനടപടി സുഗമമാക്കാൻ സഹകരിക്കണമെന്നാണ്‌ കക്ഷി നേതാക്കളുടെ യോഗത്തിലെ ധാരണ. ഇത്‌ കാറ്റിൽപ്പറത്തിയാണ്‌ വെള്ളിയാഴ്‌ചയും പ്രതിപക്ഷ നേതാവ്‌ സഭ സ്‌തംഭിപ്പിച്ചത്‌. സഭയ്‌ക്കുള്ളിൽ സമാന്തര സഭ ചേർന്നതിന്റെ വീഡിയോ ചിത്രീകരിച്ചെന്ന്‌ പ്രതിപക്ഷ നേതാവ്‌ സമ്മതിച്ചിട്ടുണ്ട്‌. അത്‌ നിയമലംഘനമാണെങ്കിൽ ഇനിയും ചെയ്യുമെന്നും മാധ്യമങ്ങൾക്ക്‌ കൈമാറുമെന്നുമാണ്‌ വെല്ലുവിളി. സഭയിലെ കലാപ ശ്രമങ്ങളെ സംസ്ഥാന വ്യാപകമാക്കാനുള്ള ആലോചനയും യുഡിഎഫിൽ നടക്കുന്നു. ചട്ടം 50 പ്രകാരം അടിയന്തര പ്രമേയ അവതരണ നോട്ടീസ്‌ അനുവദിക്കുന്നില്ലെന്നതാണ്‌ പ്രചാരണായുധമാക്കുന്നത്‌.

നടപടിയുമായി സഹകരിക്കില്ല: സതീശൻ
നിയമ-സഭാ നടപടിയുമായി പ്രതിപക്ഷം ഒരു കാരണവശാലും സഹകരിക്കില്ലെന്ന്‌ പ്രതിപക്ഷ നേതാവ് വി ഡി  സതീശൻ വെള്ളിയാഴ്ച നിയമസഭയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഭയ്ക്കുള്ളിൽ സമാന്തരസഭ ചേർന്നതിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. ഇത് മാധ്യമങ്ങൾക്ക്‌ കൈമാറും. തിങ്കളാഴ്ച സഭ വീണ്ടും ചേരുന്നതിനുമുമ്പ് പ്രതിപക്ഷം യോഗം ചേരും. അതനുസരിച്ചാകും സഭയിലെ നടപടിയെന്നും സതീശൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top