26 April Friday

കിഫ്‌ബിയെ കുറിച്ചുള്ള റിപ്പോർട്ട്‌ സർക്കാർ പൂഴ്‌ത്തിവെച്ചു: വി ഡി സതീശൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 15, 2021

കാസർകോട്‌ > കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചുവെന്ന്  പ്രതിപക്ഷനേതാവ്  വി ഡി സതീശൻ. റിപ്പോർട്ടിലെ പരാമർശങ്ങൾ സംബന്ധിച്ച് അന്വേഷണം വേണമെന്നും കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിൽ മുന്നൊരുക്കം നടത്തിയില്ലെന്നും മുല്ലപ്പെരിയാർ മരംമുറി ഉത്തരവിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് തീരുമാനം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെത്‌ മാത്രമല്ലാത്തത് കൊണ്ടാണെന്നും ആരോപിച്ചു.

മന്ത്രിമാർ അറിയാതെയാണ് തീരുമാനം വന്നതെങ്കിൽ റോഷി അടക്കമുള്ളവർ ആ സ്ഥാനത്ത് തുടരരുതെന്നും പറഞ്ഞു. യു ഡി എഫ് കാസർകോട് നേതൃസംഗമം സതീശൻ ഉദ്ഘാടനം ചെയ്തു. എം എം ഹസനും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top