25 April Thursday

വിസി നിയമനം: സേർച്ച്‌ കമ്മിറ്റി അംഗസംഖ്യ 5 ആകും

സ്വന്തം ലേഖകൻUpdated: Tuesday Aug 16, 2022

തിരുവനന്തപുരം > സർവകലശാലകളിൽ വൈസ്‌ ചാൻസലർമാരെ നിയമിക്കുന്നതിനുള്ള സേർച്ച്‌ കമ്മിറ്റി അംഗസംഖ്യ മുന്നിൽനിന്ന്‌ അഞ്ചാക്കിയ ഉയർത്തുന്നതടക്കമുള്ള നിയമ പരിഷ്‌കാരങ്ങൾക്കുള്ള ‘ യൂണിവേഴ്‌സിറ്റ്‌ നിയമ ഭേദഗി–-2002’  ബില്ലിന്റെ കരടിന്‌ മന്ത്രിസഭായോഗം അംഗീകാരം നൽകി. പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. കേരള, എംജി, കാലക്കറ്റ്‌, കണ്ണൂർ, കാലടി എന്നീ അഞ്ച്‌ സർവകലാശാലകൾക്കാണ്‌ പുതിയ നിയമം ബാധകുന്നത്‌.

വിസി  നിയമന അപേക്ഷ പരിശോധിക്കുന്നതിനും  മൂന്നംഗ പട്ടിക നൽകുന്നതിനുള്ള സേർച്ച്‌ കമ്മിറ്റിയിൽ ഗവർണറുടെയും യുജിസിയുടെയും നോമിനികൾ തുടരും. സർവകലാശാല സെനറ്റ്‌ ശുപാർശ ചെയ്യുന്ന നോമിനിക്ക്‌ പകരം സിൻഡിക്കേറ്റിന്റെ നോമിനിയായിരിക്കും. കുടാതെ സർക്കാർ നോമിനിയും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്‌ ചെയർമാനും സെർച്ച്‌ കമ്മിറ്റിയിൽ ഉണ്ടാകും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്‌ ചെയർമാനായിരിക്കും സെർച്ച്‌ കമ്മിറ്റി കൺവീനർ. നിലവിൽ സെർച്ച്‌ കമ്മിറ്റിയിൽ ആര്‌ കൺവീനറാകണമെന്ന്‌ നിർദേശിക്കുന്നത്‌ ഗവർണറായിരുന്നു.

വിസിയുടെ പ്രായപരിധി 60ൽനിന്ന്‌ 65 ആക്കി ഉയർത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭരായിരിക്കണം സേർച്ച്‌ കമ്മിറ്റി അംഗങ്ങൾ. വിസിയെ നിയമിക്കുന്ന സർവകലാശലയിൽനിന്നോ അഫിലിയേറ്റഡ്‌ കോളേജുകളിൽനിന്നോ സെർച്ച്‌ കമ്മിറ്റിയിലേക്ക്‌ ആരെയും ശുപാർശ ചെയ്യരുത്‌. സേർച്ച്‌ കമ്മിറ്റിയുടെ കാലാവധി മൂന്ന്‌ മാസമായിരിക്കും. ഒരു മാസംകൂടി ആവശ്യമെങ്കിൽ നീട്ടി നൽകാം. വിസി സ്ഥാനത്തെക്ക്‌ സെർച്ച്‌ കമ്മിറ്റി അംഗങ്ങൾക്ക്‌ പൊതുപേര്‌ ശുപാർശ ചെയ്യാനാവില്ല. മൂന്ന്‌ പേരുടെ പട്ടിക നൽകണം. ഈ പട്ടികയിൽനിന്ന്‌ വിസിയെ ഒരു മാസത്തിനകം ഗവർണർ നിയമിക്കണം എന്നിവയാണ്‌ ബില്ലിലെ പ്രധാന നിയമപരിഷ്‌കാരങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top