25 April Thursday

വടകരയിൽ ട്രെയിനിൽനിന്ന് സഹയാത്രികൻ തള്ളിയിട്ട യു പി സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

വടകര> ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു. അതിഥി തൊഴിലാളിയായ യു പി സ്വദേശി വിവേകാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കണ്ണൂർ-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിൽനിന്ന് അസം സ്വദേശിയായ മുഫാദൂർ വിവേകിനെ തള്ളിയിടുകയായിരുന്നു. ട്രെയിൻ വടകര മുക്കാളിയിൽ എത്തിയപ്പോഴാണ് തള്ളിയിട്ടത്.

ട്രെയിനിൽ വെച്ച് വിവേകും മുഫാദുറും തമ്മിൽ തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ വിവേകിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഫാദറെ മറ്റ് യാത്രക്കാർ പിടികൂടി വടകര റെയിൽവേ സംരക്ഷണ സേനക്ക് കൈമാറുകയായിരുന്നു. പൊലീസും ആർപിഎഫും നടത്തിയ തിരച്ചിലിലാണ് വിവേകിനെ  കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top