19 April Friday

കേരളത്തെ പാടെ മറന്ന ബജറ്റ്‌: എ എം ആരിഫ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

ന്യൂഡൽഹി> സംസ്ഥാനം നിരന്തരമായി ആവശ്യപ്പെടുന്ന പദ്ധതികൾ പൂർണ്ണമായി കേന്ദ്രബജറ്റിൽ അവഗണിക്കപ്പെട്ടന്ന്‌ എ എം ആരിഫ്‌ എംപി കുറ്റപ്പെടുത്തി. ആലപ്പുഴ പാത ഇരട്ടിപ്പിക്കൽ പൂർത്തീകരിക്കാൻ തുക  അനുവദിക്കൽ, ആലപ്പുഴ, കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണം, ആലപ്പുഴ മാരിടൈം മ്യൂസിയം എന്നിവയ്‌ക്കുള്ള സാമ്പത്തിക സഹായം, എൻടിപിസി കേന്ദ്രീയ വിദ്യാലയം നിലനിർത്തൽ, സിവിൽ സെക്‌ടറിൽ ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറത്ത് പുതിയ കേന്ദ്രീയ വിദ്യാലയം എന്നീ ആവശ്യങ്ങൾ പാടെ അവഗണിച്ചു.

ഇവ ആവശ്യപ്പെട്ട്‌ കേന്ദ്ര മന്ത്രിക്ക്‌ പലപ്പോഴായി നിവേദനം നൽകിയിരുന്നതാണ്‌. തൊഴിലില്ലായ്‌മ വിലക്കയറ്റം തുടങ്ങിയവയെ നേരിടാൻ ഒരു നിർദേശവും ഇല്ല. കഴിഞ്ഞ തവണത്തേതുപോലെ പുതിയ വാക്കുകൾ മാത്രമാണ്‌ ധനമന്ത്രി അവതരിപ്പിച്ചത്‌. കോർപറേറ്റുകൾക്ക്‌ വേണ്ടി മാത്രമുള്ള ജനവിരുദ്ധ ബജറ്റാണിതെന്നും ആരിഫ്‌  കുറ്റപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top