02 July Wednesday

വിദ്യാര്‍ഥികളുടെ വസ്ത്രം മാറ്റിച്ചെന്ന പരാതി: മന്ത്രി റിപ്പോര്‍ട്ട് തേടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023

തിരുവനന്തപുരം>ഷാളയൂര്‍ പ്രീ മെട്രിക് ഹോസ്റ്റലിലെ പരാതി സംബന്ധിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. വനിതാ വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ വസ്ത്രം മാറ്റിച്ചെന്ന പരാതിയിലാണ് റിപ്പോര്‍ട്ട് നല്‍കാന്‍ പട്ടിക വര്‍ഗ വികസന ഡയറക്ടറോട് ആവശ്യപ്പെട്ടത്.


ആദിവാസി വിദ്യാര്‍ഥിനികളെ മറ്റുള്ള വിദ്യാര്‍ഥികളുടെ മുന്‍പില്‍ വെച്ച് വസ്ത്രം അഴിപ്പിക്കുകയായിരുന്നു.ഹോസ്റ്റലിലെ നാല് ജീവനക്കാര്‍ക്കെതിരെ ഷോളയൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top