25 April Thursday

‘ഉണരുമീ ഗാനം' ഉദ്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

തിരുവനന്തപുരം > ഭാരത് ഭവൻ സംഘടിപ്പിക്കുന്ന മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിങ് 25 ദിവസം പിന്നിടുന്നു. ചൊവ്വ മുതൽ ഉണരുമീ  ഗാനം എന്ന പുതിയ സെഗ്മെന്റിന് തുടക്കമാകും. വൈകിട്ട്‌ മൂന്നിന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്യും. രണ്ടാംഘട്ട പ്രോമോ വീഡിയോയും മന്ത്രി പുറത്തിറക്കും.

ഗാനാലാപന രംഗത്ത് 40 വർഷം പിന്നിടുന്ന ഗായകൻ ജി വേണുഗോപാൽ,  മുതിർന്ന നടി സുബ്ബലക്ഷ്മി, ഡബ്ബിങ് ആർട്ടിസ്റ്റായ സി എസ് രാധാദേവി,  നടൻ സത്യന്റെ മകൻ ജീവൻ സത്യൻ, പരിപാടിയുടെ ഭാഗമാകുന്ന ഗായകർ എന്നിവരെ ചടങ്ങിൽ ആദരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top