തിരുവനന്തപുരം > യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ ജീവനക്കാരെ തടഞ്ഞും അസഭ്യം വിളിച്ചും സംഘർഷം. തുടർന്ന് കന്റോൺമെൻറ് ഗേറ്റിന് മുന്നിൽ സമരക്കാരും പൊലീസും തമ്മിൽ ഉന്തുതള്ളുമുണ്ടായി. വനിതാ ജീവനക്കാരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.
.jpg)
ജീവനക്കാരെ തടഞ്ഞുനിർത്തി അസഭ്യം പറയുന്നു
സെക്രട്ടറിയറ്റ് വളഞ്ഞ് പ്രതിഷേധിക്കാൻ കാൽലക്ഷം പേർ വരുമെന്ന് പറഞ്ഞ സമരത്തിലേക്ക് 5000ൽ താഴെപേരാണ് എത്തിയത്. അതുകൊണ്ടുതന്നെ സെക്രട്ടറിയറ്റ് വളയാനും സമരക്കാരെകൊണ്ട് കഴിഞ്ഞില്ല. സമരം പൊളിയുമെന്ന ഭീതിയിലാണ് ജീവനക്കാർക്ക് നേരെ തട്ടിക്കയറിയതും അസഭ്യം വിളിച്ചതും. തുടർന്ന് പൊലീസ് എത്തി സമരം നടക്കുന്ന ഗേറ്റിലൂടെ ജീവനക്കാരെ അകത്തേക്ക് കടത്തിവിട്ടു.
യുഡിഎഫ് സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ന് എംജി റോഡിൽ പൊലീസ് ഗതാഗതം നിരോധിച്ചിരുന്നു. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മൂന്നാം വാർഷിക ദിനം വഞ്ചനാദിനമായി ആചരിക്കനാണ് പ്രതിപക്ഷം സെക്രട്ടറിയറ്റ് വളയാൻ എത്തിയത്. സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..