28 March Thursday

തൃപ്പൂണിത്തുറയിൽ യുഡിഎഫ് ചെലവിൽ ബിജെപി വിജയം; കോൺഗ്രസ്‌ വോട്ട്‌ പകുതിയായി

സ്വന്തം ലേഖികUpdated: Wednesday May 18, 2022

കൊച്ചി> തൃപ്പൂണിത്തുറ ന​ഗരസഭയില്‍ 11-ാം വാര്‍ഡ് ഇളമനത്തോപ്പില്‍, 46-ാം വാര്‍ഡ് പിഷാരി കോവില്‍ എന്നിവിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബിജെപിക്ക് വോട്ട് മറിച്ചതോടെ എല്‍ഡിഎഫിന് സീറ്റ് നഷ്ടമായി. ഇളമനത്തോപ്പില്‍  കഴിഞ്ഞ തവണ യുഡിഎഫ് 144 വോട്ട് നേടിയിരുന്നു. ഇത്തവണയത് 70 വോട്ടായി ചുരുങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയതിന്‍റെ പകുതിയലധികം വോട്ടാണ് യുഡിഎഫ് ബിജെപിക്കായി മറിച്ചത്. ഇതോടെ 38 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ 363 വോട്ട് നേടി ബിജെപി സ്ഥാനാര്‍ഥി വള്ളി രവി വിജയിച്ചു.

എല്‍ഡിഎഫിന് കഴിഞ്ഞ തവണയേക്കാള്‍ 44 വോട്ട് അധികം ലഭിച്ചെങ്കിലും വിജയിക്കാനായില്ല. 325 വോട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതീഷ് ഇ ടി നേടിയത്. കോണ്‍​ഗ്രസ് സ്ഥാനാര്‍ഥി ഷിബുമലയില്‍ 70 വോട്ടേ നേടിയുള്ളൂ. കഴിഞ്ഞ തവണ ആകെ പോള്‍ ചെയ്ത 680 വോട്ടില്‍  എല്‍ഡിഎഫ് 281 വോട്ടും ബിജെപി 255 വോട്ടും യുഡിഎഫ് 144 വോട്ടുമാണ് നേടിയത്. ഇത്തവണ പോളിങ് ഉയര്‍ന്നിട്ടും കോണ്‍​ഗ്രസിന്‍റെ വോട്ട് കുറഞ്ഞത്  ബിജെപിക്ക് വോട്ട് മറിച്ചുവെന്നത് വ്യക്തമാക്കുന്നു.  നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനായ സിപിഐ എമ്മിലെ കെ ടി സൈഗാൾ അന്തരിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.

പിഷാരി കോവില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 933 ആയിരുന്നു ആകെ പോളിങ്. ഇത്തവണയത് 1171 വോട്ടായി ഉയര്‍ന്നെങ്കിലും 25 വോട്ടാണ് യുഡിഎഫ് അധികമായി നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സം​ഗീത സുമേഷ് 452 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി ശോഭന തമ്പി 251 വോട്ടും നേടി. കഴിഞ്ഞതവണ എല്‍ഡിഎഫ് 360 വോട്ടും ബിജെപി 347 വോട്ടും യുഡിഎഫ് 226 വോട്ടുമാണ് നേടിയത്. എൽഡിഎഫ്‌ അംഗം രാജമ്മ മോഹൻ അന്തരിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.

കക്ഷി നില: എല്‍ഡിഎഫ് (23), ബിജെപി (17), കോണ്‍​ഗ്രസ് (എട്ട്), സ്വതന്ത്രൻ (ഒന്ന്) എൽഡിഎഫ്‌ ആണ്‌ ഭരണത്തിൽ. രണ്ട്‌ സീറ്റ്‌ നഷ്‌ടമായെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എല്‍ഡിഎഫ് തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top