25 April Thursday

സംഘർഷത്തിന്‌ യുഡിഎഫ്– ബിജെപി ആസൂത്രിത നീക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jun 12, 2022

മലപ്പുറം
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടികളിലും യാത്രാവഴികളിലും സംഘർഷം സൃഷ്ടിക്കാൻ ആസൂത്രിത നീക്കം. കോൺഗ്രസ്‌, യൂത്ത്‌ ലീഗ്‌, യുവമോർച്ച നേതൃത്വത്തിലായിരുന്നു അഴിഞ്ഞാട്ടം. തവനൂർ സെൻട്രൽ ജയിൽ ഉദ്‌ഘാടനത്തിനായി മുഖ്യമന്ത്രി വരുമ്പോൾ കുറ്റിപ്പുറം ജങ്‌ഷനിലും മിനിപമ്പയിലും ബാരിക്കേഡ്‌ തള്ളിമാറ്റി സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു.

കോൺഗ്രസ്‌, യൂത്ത്‌ലീഗ്‌ പ്രവർത്തകരെ പിരിച്ചുവിടാൻ‌ പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു. എടപ്പാൾ കണ്ടനകത്ത്‌ യുവമോർച്ച പ്രവർത്തകർ സംഘർഷത്തിന്‌ ശ്രമിച്ചു. മന്ത്രി വി അബ്ദുറഹിമാന്റെ വാഹനം കോൺഗ്രസുകാർ തടഞ്ഞു. പൊലീസിനുനേരെ തട്ടിക്കയറി.
കസ്‌റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കുറ്റിപ്പുറം സ്‌റ്റേഷനിലേക്ക്‌ മാർച്ച്‌ നടത്തി. പുത്തനത്താണിയിൽ ‘ഇ എം എസിന്റെ ലോകം’ സെമിനാർ ഉദ്‌ഘാടനത്തിനുശേഷം മുഖ്യമന്ത്രിയുടെ വാഹനം കോഴിക്കോട്ടേക്ക്‌ പോകവേ കോട്ടക്കൽ ചങ്കുവെട്ടിയിലും കൊളപ്പുറത്തും യൂത്ത്‌ലീഗുകാർ സംഘർഷത്തിന്‌ ശ്രമിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top