12 July Saturday

രണ്ടു വയസുകാരി തൊട്ടിലിൽ മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

ഫാത്തിമ തഹ്‌സീന

കൊല്ലം> രണ്ടു വയസുകാരി തൊട്ടിലിൽ മരിച്ച നിലയിൽകണ്ടെത്തി. കുമ്മിൾ പഞ്ചായത്തിലെ മങ്കാട്നിലമേൽ ചാവരുകുന്ന് പാറക്കെട്ടിൽ വീട്ടിൽ റിയാസിൻ്റേയും ബീമയുടേയും ഏകമകൾ ഫാത്തിമ തഹ്‌സീനയാണ് മരിച്ചത്.

ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്  ഭക്ഷണം നൽകിയ ശേഷം കുട്ടിയെ  ഉറങ്ങാൻ തൊട്ടിലിൽ കിടത്തിയിരുന്നു. മൂന്ന് മണിയോടെ നോക്കുമ്പോൾ അനക്കമില്ലായിരുന്നു. ഉടൻ കടയ്‌ക്കൽ താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും പരിശോധനയിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടം ബുധനാഴ്‌ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top