18 September Thursday

കണ്ണൂരിൽ പുഴയിൽ വള്ളം മറിഞ്ഞ് 2 മരണം; ഒരാളെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

കണ്ണൂർ> കാട്ടാമ്പള്ളി പുല്ലൂപ്പിക്കടവിൽ മീൻപിടിക്കാനായി പോയ തോണി മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. പുല്ലൂപ്പി സ്വദേശി കൊളപ്പാൽ വീട്ടിൽ റമീസ് (25) ന്റെ മൃതദേഹം കണ്ടെത്തി. ഒപ്പമുണ്ടായ സുഹൃത്തുക്കളായ അത്താഴകുന്ന് സ്വദേശി സഹദ് (27) , അസ്ക്കർ എന്നിവർക്കായുള്ള തെരച്ചിൽ തുടരുന്നു.

മൂന്നുപേരെയും ഞായറാഴ്‌ച രാത്രി മുതൽ കാണാനില്ലായിരുന്നു. തിങ്കൾ രാവിലെയാണ് പുല്ലൂപ്പിക്കടവിന് സമീപം റമീസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ടുപേരെ കണ്ടെത്താൻ ഫയർഫോഴ്സും പൊലീസും തിരച്ചിൽ തുടരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top