25 April Thursday

ലക്ഷദ്വീപ്‌ ആഴക്കടലിൽ 2 പുതിയ മത്സ്യങ്ങൾ

സ്വന്തം ലേഖകൻUpdated: Saturday May 21, 2022

കോഴിക്കോട്​> ലക്ഷദ്വീപിലെ ആഴക്കടലിൽനിന്ന്​ രണ്ട്​ പുതിയ മീനുകളെ കണ്ടെത്തി. ഉരുണ്ട രൂപത്തിലുള്ള കോഡ്​ലിങ്​ മത്സ്യത്തെയാണ്​ പുതിയതായി കണ്ടെത്തിയത്​.  ലക്ഷദ്വീപിലെ ശാസ്‌ത്ര സാ​ങ്കേതിക വകുപ്പിലെ മറൈൻ ബയോഡൈവേഴ്​സിറ്റി റിസർച്ച്​ പ്രോജക്​ട്​ ഇൻവെസ്റ്റിഗേറ്ററായ ഡോ. ഇദ്​രിസ്​ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്​ മീനുകളെ കണ്ടെത്തിയത്​.

തായ്​വാനിലെ നാഷണൽ മ്യൂസിയം ഓഫ്​ മറൈൻ ബയോളജി ആൻഡ്‌ അക്വേറിയത്തിലെയും സിഡ്​നി ഓസ്​ട്രേലിയൻ മ്യൂസിയത്തിലെയും ഗവേഷകനായ ഡോ. സൗൻ ചിങ്​ ഹോ, പനങ്ങാട്​ ഫിഷറീസ്​ ആൻഡ്‌ ഓഷ്യൻ സ്റ്റഡീസ്​ സർവകലാശാലയിലെ പി സി മറിയംബി, ഡോ. എസ്​ സുരേഷ്​ കുമാർ എന്നിവരും ഗവേഷക സംഘത്തിലുണ്ടായിരുന്നു.

ഫിസിക്കു​ലസ്​ ലക്ഷദ്വീപ എന്ന പേരിലാണ്​ മീനുകൾ അറിയപ്പെടുക. പ്രമുഖ ശാസ്ത്രമാസികയായ സൂടാക്‌സ‌യിലും കാലിഫോർണിയ അക്കാദമി ഓഫ്​ സയൻസിന്റെ വില്യം എഷ്​മെയറുടെ ഫിഷ്​ കാറ്റലോഗിലും ഇത്‌ സംബന്ധിച്ച്‌  പഠനറിപ്പോർട്ട്​ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ലക്ഷദ്വീപിലെ കവറത്തിക്ക്​ സമീപം പവിഴപ്പുറ്റുകളുടെ പുറംഭാഗത്താണ്‌ മീനുകളെ കണ്ടെത്തിയത്​.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top