17 September Wednesday

കോഴിക്കോട് കടലിൽ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

കോഴിക്കോട് > കോഴിക്കോട് ബീച്ചിൽ തിരയിൽപെട്ട് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി. മുഹമ്മദ് ആദിൻ(15), ആദിൽ ഹസ്സൻ(15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കോഴിക്കോട് ഒളവണ്ണ സ്വദേശികളാണ് ഇവർ.

കഴിഞ്ഞ ദിവസം കോഴിക്കോട് ലയണ്‍സ് പാര്‍ക്കിന് സമീപം ബീച്ചില്‍ പന്തുകളിക്കുന്നതിനിടെയാണ് കുട്ടികളെ കാണാതായത്. കളിക്കുന്നതിനിടെ തിരയിൽ അകപ്പെടുകയായിരുന്നു. പോലീസും ഫയർഫോഴ്സും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പുലർച്ചെയോടെ മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top