02 May Thursday

പാലക്കാട്‌ ഒരുകോടിയുടെ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

പിടിയിലായ മുജീബ് റഹ്മാൻ, മുഹമ്മദ് റാഷിദ് എന്നിവർ

പാലക്കാട് > ഒരുകോടിരൂപ വിലമതിക്കുന്ന 3.2 കിലോ ഹാഷിഷ് ഓയിലുമായി യുവാക്കൾ അറസ്റ്റിൽ. മലപ്പുറം മേലാറ്റൂർ വെള്ളിയഞ്ചേരി സ്വദേശികളായ മുഹമ്മദ് റാഷിദ്(27), മുജീബ് റഹ്മാൻ(36)എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്.

ശനിയാഴ്‌ച രാവിലെ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ റോഡിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ടൗൺ നോർത്ത് പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്. ആന്ധ്രപ്രദേശിലെ പാഡേരുവിൽനിന്നാണ്‌ ട്രെയിനിൽ ഹാഷീഷ് ഓയിൽ കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചു.

തൃശൂർ ജില്ലയിലെ ഇടപാടുകാരന് കൈമാറാനായിരുന്നു പദ്ധതി. പ്രതികൾ മുമ്പും സമാനരീതിയിൽ ലഹരിവസ്തുക്കൾ കടത്തിയതായി കണ്ടെത്തി. പ്രതികളിൽനിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരിക്കടത്ത്‌ ഇടപാടുകാരെ കണ്ടെത്താനും ഉറവിടം സംബന്ധിച്ചും അന്വേഷണം ഊർജിതമാക്കി.

നർകോട്ടിക്‌ സെൽ ഡിവൈഎസ്‌പി സി ഡി ശ്രീനിവാസൻ, ടൗൺ നോർത്ത് എസ്‌ഐ രാജേഷ്, സീനിയർ സിപിഒ സലീം, സിപിഒ സുരേഷ്‌കുമാർ, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ ടി ആർ സുനിൽകുമാർ, റഹീം മുത്തു, സൂരജ് ബാബു, കെ അഹമ്മദ് കബീർ, ആർ വിനീഷ്, ആർ രാജീദ്, എസ് ഷമീർ, സൈബർ സെൽ ഉദ്യോഗസ്ഥൻ കെ വി ഗോവിന്ദനുണ്ണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top