24 April Wednesday

ഓണസദ്യ കളയൽ: ശുചീകരണത്തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കുന്നത് ആലോചിക്കും : മേയർ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 13, 2022

തിരുവനന്തപുരം> തിരുവനന്തപുരം കോർപ്പറേഷനിൽ ശുചീകരണത്തൊളിലാളികൾ ഓണസദ്യ മാലിന്യകുപ്പയിൽ കളഞ്ഞ സംഭവത്തിൽ അവർക്കെതിരെയെടുത്ത  നടപടി പിൻവലിക്കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. സസ്പെൻഷൻ അന്വേഷണത്തിന്റെ ഭാഗമാണെന്നും നടപടി അല്ലെന്നും മേയർ പറഞ്ഞു.

ജോലിസമയത്ത് ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാർ ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാല സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് പ്രതിഷേധിച്ചത്.  ഈ സംഭവത്തിലാണ് 11 പേർക്കെതിരെ നടപടിയെടുത്തിരുന്നത്.സ്ഥിരം ജീവനക്കാരായ 7 പേരെ സസ്പെൻറ് ചെയ്യുകയും 4 കരാർ ജീവനക്കാരെ പിരിച്ചുവിടുകയുമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top