17 December Wednesday

ഇടുക്കിയില്‍ ആനക്കൊമ്പ് പിടിച്ചെടുത്ത കേസില്‍ മുഖ്യപ്രതി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

ഇടുക്കി>ഇടുക്കി പരുന്തുംപാറയില്‍ ആനക്കൊമ്പ് പിടിച്ചെടുത്ത കേസില്‍ മുഖ്യപ്രതിയെ വനം വകുപ്പ് പിടികൂടി.പരുന്തുംപാറ ഗ്രാമ്പി സ്വദേശി ഷാജിയാണ് പിടിയിലായത്.

വനം വകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ച കാലമായി നടത്തിവന്നിരുന്ന പരിശോധനക്കൊടുവിലാണ് പീരുമേട് പരുന്തുംപാറയില്‍ വച്ച് രണ്ട് കിലോ തൂക്കം വരുന്ന ആനക്കൊമ്പുകളുമായി രണ്ട് പേര്‍ പിടിയിലാകുന്നത് .മുണ്ടക്കയം ഫ്‌ളയിംഗ് സക്വാഡ്, മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍, ഇന്റലിജന്‍സ് വിഭാഗം എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.


പീരുമേട് പരുന്തുംപാറ ഉള്‍പെടെയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.










 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top