19 April Friday

ഇന്ത്യന്‍ ട്രൂത്ത്-പ്രസിഡന്‍ഷ്യല്‍ മൂവീസ് പുരസ്‌കാരം സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 26, 2022

വയനാട്> ഒരുവര്‍ഷത്തിലധികമായി ദേശാഭിമാനി ദിനപത്രം ക്ലബ്ബ് ഹൗസില്‍ തുടര്‍ച്ചയായി വായിച്ച് മികവ് തെളിയിക്കുന്നവര്‍ക്കുള്ള പുരസ്‌ക്കാരത്തിന്  ഷംസുദ്ദീന്‍ സിടിഎസ് (വയനാട്) അര്‍ഹനായി.കോഴിക്കോട് അശോകപുരത്ത് നടന്ന ചടങ്ങില്‍ തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പുരസ്‌ക്കാരം സമ്മാനിച്ചു.കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍  എം പി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യന്‍ ട്രൂത്തിന്റെ വെബ്‌സൈറ്റ്  ഉദ്ഘാടനം  ടി പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു.

ജൂറി ചെയര്‍മാന്‍ രെങ്കു കെഎച്ച് (എന്റെ സംരംഭം), അന്ന സൂസണ്‍ (സി.ഇ.ഒ സ്പാര്‍ക്ക് സ്റ്റോറീസ്), അനൂപ് മോഹന്‍, ഷാജി പൂളത്ത് (ഗ്ലോബല്‍ കണ്‍സല്‍ട്ടന്റ്, എനജിഗ് ഇന്ത്യ, കാന്‍ഗന്‍ വാട്ടര്‍ പ്രൈവറ്റ് ലിമിറ്റഡ് ജപ്പാന്‍), ഇന്ത്യന്‍ ട്രൂത്ത് മാനേജിംഗ് എഡിറ്റര്‍ ഇ.എം.ബാബു, സി.ജെ.ജയന്‍ നമ്പൂതിരിപ്പാട്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി ശ്രീനി സ്വാഗതവും, പി.ജെ വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു. ഒരു വര്‍ഷത്തിലധികമായി
15 ഓളം മലയാളം - ഇംഗ്ലീഷ് - ഓണ്‍ലൈന്‍ പത്രങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന്, വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്, വിവിധ ജില്ലകളില്‍ നിന്ന്  വായിക്കുന്നവര്‍ കുടുംബസമേതം പരിപാടിയില്‍ പങ്കെടുത്തു.വിവിധ കലാപിരപാടികളും അരങ്ങേറി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top