23 April Tuesday

മൃഗശാലയിൽ സിംഹങ്ങൾ ഇന്നെത്തും

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023
തിരുവനന്തപുരം > തിരുപ്പതി മൃഗശാലയിൽനിന്നുള്ള ഒരു ജോഡി സിംഹങ്ങളടക്കമുള്ള മൃഗങ്ങൾ തിങ്കളാഴ്‌ച തിരുവനന്തപുരം മൃഗശാലയിലെത്തും. 
 
സിംഹങ്ങൾക്കുപുറമെ ഓരോ ജോഡി ഹനുമാൻ കുരങ്ങുകൾ, എമുകൾ എന്നിവയും തിങ്കളാഴ്‌ച എത്തും. തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയുമായി നടക്കുന്ന മൃഗ കൈമാറ്റത്തിലൂടെയാണ്‌ മൃഗങ്ങളെ എത്തിക്കുന്നത്‌. 
 
ഓരോ ജോഡി വെള്ളമയിലുകൾ, രണ്ട് ജോഡി കാട്ടുകോഴികൾ എന്നിവയെയും അടുത്ത ദിവസങ്ങളിൽ എത്തിക്കും. തിരുവനന്തപുരം മൃഗശാലയിൽ അധികമായുണ്ടായിരുന്ന നാല്‌ കഴുതപ്പുലികളെയും ആറ്‌ പന്നിമാനുകളെയും കഴിഞ്ഞ മാസം 29ന്‌ തിരുപ്പതിയിലേക്ക്‌ കൊണ്ടുപോയിരുന്നു. 
 
രണ്ടാം ഘട്ടത്തിൽ ഒരു ജോഡി ഹിപ്പോപൊട്ടാമസ്, രണ്ട് ജോഡി സ്വാമ്പ്‌ ഡിയർ (ബാരസിംഗ), രണ്ട്‌ കാട്ടുപൂച്ചകൾ എന്നിവയേയും തിരുപ്പതിയിൽ എത്തിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top