24 April Wednesday

ത്രിപുര ഫണ്ട് സമാഹരണത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

കൊച്ചി
ബിജെപി ആക്രമണങ്ങൾക്കുമുന്നിൽ കീഴടങ്ങാതെ  നിലകൊള്ളുന്ന ത്രിപുരയിലെ സിപിഐ എം പ്രവർത്തകരെ പിന്തുണച്ച് ജില്ലയിലെ ബ്രാഞ്ചുകളിൽ നടത്തുന്ന ഫണ്ട് സമാഹരണത്തിന് ആവേശകരമായ തുടക്കം. ബിജെപി നരനായാട്ടിൽ ജീവൻ നഷ്ടപ്പെട്ട 24  പ്രവർത്തകരുടെ കുടുംബങ്ങളെ സഹായിക്കാനും തകർക്കപ്പെട്ട പാർടി ഓഫീസുകൾ പുനർനിർമിക്കാനും സമാഹരിക്കുന്ന തുക ഉപയോ​ഗിക്കും. 3020 സ്ക്വാഡുകളുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങളോടെയായിരുന്നു ഫണ്ട് ശേഖരണം.

കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ അങ്കമാലി ടൗണിലും ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എറണാകുളം മാർക്കറ്റിലും ഫണ്ട്‌ ശേഖരണത്തിന്‌ നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശർമ (പറവൂർ ടൗൺ), സി എം ദിനേശ്‌മണി (പാലാരിവട്ടം), ​ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി ആർ മുരളീധരൻ (മൂവാറ്റുപുഴ കച്ചേരിത്താഴം, കെഎസ്ആർടിസി), പി എം ഇസ്മയിൽ (മൂവാറ്റുപുഴ നോർത്ത്, കാവുങ്കര), ടി കെ മോഹനൻ (ആലുവ), സി കെ മണിശങ്കർ (വൈറ്റില), എൻ സി മോഹനൻ (പെരുമ്പാവൂർ ടൗൺ), കെ എൻ ഉണ്ണിക്കൃഷ്ണൻ (ഞാറക്കൽ), ജോൺ ഫെർണാണ്ടസ് (പള്ളുരുത്തി തങ്ങള്‍ ന​ഗര്‍), കെ ജെ ജേക്കബ്‌ (എറണാകുളം മാർക്കറ്റ്‌), എം പി പത്രോസ്‌ (അത്താണി) എന്നിവരും ഫണ്ട്‌ ശേഖരണത്തിന്‌ നേതൃത്വം നൽകി. ജില്ലാ കമ്മിറ്റി അംഗങ്ങൾ അതത് പ്രദേശത്ത് ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top