24 April Wednesday

ത്രിപുരയിൽ എംപിമാർക്കെതിരെ ആക്രമണം: സംഘപരിവാർ ധാർഷ്‌ട്യത്തിനെതിരെ പ്രതിഷേധമുയരണമെന്ന് സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Mar 11, 2023

ന്യൂഡൽഹി> ത്രിപുരയിലെ അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പോയ പ്രതിപക്ഷ എം പിമാരുടെ സംഘത്തിന്‌ നേരെയുള്ള ബിജെപി അക്രമത്തിൽ ശക്തമായ പ്രതിഷേധമുയരണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്‌ ശേഷം അക്രമങ്ങൾ കൂടുതൽ തീക്ഷണമായിരിക്കുകാണ്‌. ത്രിപുരയിൽ പത്ത്‌ ദിവസത്തിനിടെ പ്രതിപക്ഷ പാർടി പ്രവർത്തകർക്ക്‌ നേരെ ആയിരത്തിലധികം അക്രമണമാണ്‌ നടന്നത്‌. നൂറ്‌ കണക്കിന്‌ പ്രവർത്തകർക്ക്‌ ഗുരുതരമായി പരിക്കേറ്റു. എഴുന്നൂറോളം വീടുകൾ അഗ്നിക്കിരയാകുകയോ, തകർക്കുകയോ ചെയ്‌തു. പ്രതിപക്ഷ എംഎൽഎമാരുടേയും, നേതാക്കന്മാരുടേയും വീടുകൾ അക്രമിക്കപ്പെട്ടു. പോലീസ്‌ അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറായതുമില്ല.

ഈ സാഹചര്യത്തിലാണ്‌ എം.പിമാരുടെ സംഘം ത്രിപുരിയിലെത്തിയത്‌. അവർ സഞ്ചരിച്ച വാഹനങ്ങളുൾപ്പെടെ തകർക്കുന്നതിനുള്ള ശ്രമങ്ങളും, എം പിമാരെ കയ്യേറ്റം ചെയ്യാനുമുള്ള ശ്രമമുണ്ടായത്‌. കേരളത്തിൽ നിന്നുള്ള എം പിമാരായ എളമരം കരീമും, എ എ റഹീമും ഉൾപ്പെടേയുള്ള എം പിമാർക്കെതിരേയാണ്‌ അക്രമണമുണ്ടായത്‌. എം പിമാർക്ക്‌ പോലും സ്വതന്ത്രമായി സഞ്ചരിക്കാൻ പറ്റാത അവസ്ഥയാണ്‌ ത്രിപുരയിൽ നിലനിൽക്കുന്നത്‌ എന്ന്‌ ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു. ത്രിപുരയിലെ സ്ഥിതിവിശേഷത്തിന്റെ ഗൗരവാവസ്ഥയാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌.

രാജ്യത്ത്‌ ജനാധിപത്യപരമായി പ്രവർത്തിക്കാൻ ആരേയും അനുവദിക്കില്ലെന്ന സംഘപരിവാർ ധാർഷ്‌ട്യത്തിനെതിരെ സംസ്ഥാനത്ത്‌ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കണമെന്ന്‌ സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top