27 April Saturday

വാടകക്കുടിശ്ശിക നൽകാതെ തൃക്കാക്കര നഗരസഭ; കീരേലിമല കോളനിക്കാർ ദുരിതത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

തൃക്കാക്കര> പുനരധിവാസത്തിന് മുന്നോടിയായി വാടകവീടുകളിലേക്ക് മാറ്റിയ കാക്കനാട്‌ അത്താണി കീരേലിമല കോളനിയിലെ കുടുംബങ്ങളുടെ വാടകക്കുടിശ്ശിക തൃക്കാക്കര നഗരസഭ നൽകാതായിട്ട് മാസങ്ങൾ പിന്നിട്ടു. മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് ജില്ലാ ഭരണകേന്ദ്രവും നഗരസഭയും ചേർന്ന് വാടകവീടുകളിലേക്ക് മാറ്റിയ എട്ട് കുടുംബങ്ങളാണ് മൂന്നുമാസമായി നഗരസഭ വാടക നൽകിയില്ലെന്ന പരാതിയുമായി കലക്ടർക്ക് മുന്നിലെത്തിയത്.

ഏതുനിമിഷവും വാടകവീടുകളിൽനിന്ന്‌ ഇറക്കിവിടുമെന്ന ഭീതിയിലാണ് ഈ കുടുംബങ്ങൾ. വാടക നൽകാൻ പണമില്ലെന്ന്‌ നഗരസഭാ ഭരണസമിതി പറയുന്നു. പതിറ്റാണ്ടുകളായി മണ്ണിടിച്ചിൽഭീതിയിൽ കഴിഞ്ഞിരുന്ന 13 കുടുംബങ്ങളെ വാടകവീടുകളിലേക്ക് മാറ്റാനായിരുന്നു തീരുമാനം. വാടക മുടങ്ങിയതോടെ അഞ്ച്‌ കുടുംബങ്ങൾ അപകടാവസ്ഥയിലായ വീടുകളിലേക്ക് തിരിച്ചുപോയി. ശേഷിക്കുന്ന എട്ട് കുടുംബങ്ങൾക്കാണ് ഗതികേട്. മുടങ്ങിയ മൂന്നുമാസത്തെ വാടകയും അടുത്ത മൂന്നുമാസത്തെ വാടകയും നഗരസഭയിൽനിന്ന്‌ നൽകണമെന്ന് കലക്ടർ രേണു രാജ്‌ നിർദേശം നൽകി.

സർക്കാർ പുനരധിവാസത്തിന് കണ്ടത്തിയ പൊയ്യച്ചിറയിൽ ഫ്ലാറ്റ് പണിതുനൽകാൻ കോളനി നിവാസികളുടെ പ്രതിനിധിയില്ലാതെ എടുത്ത തീരുമാനം അംഗീകരിക്കില്ലെന്ന് കീരേലിമല കുടുംബങ്ങൾ കലക്ടറോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top