20 April Saturday

ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു

വെബ് ഡെസ്‌ക്‌Updated: Monday May 15, 2023

ഷൊർണൂർ > ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂർ സ്വദേശി അസീസാണ് ഇയാളെ കുത്തിയത്. ട്രെയിന്‍ ഷൊര്‍ണൂര്‍ പിടിച്ചിട്ടപ്പോള്‍ ട്രാക്കില്‍ ഇറങ്ങിയ അസീസ് അവിടെയുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് അതിന്‍റെ കഷ്‌ണവുമായി ട്രെയിനിലെത്തി കുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ദേവദാസിന്റെ കണ്ണിനാണ് കുത്തേറ്റത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top