23 April Tuesday

രാഷ്‌ട്രീയനാടകം കളിക്കേണ്ട ഘട്ടമല്ലിത്: ആപത്ത് എത്ര വലുതാണെന്ന് തിരിച്ചറിയണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday May 14, 2020

തിരുവനന്തപുരം > കോൺഗ്രസ് ജനപ്രതിനിധികൾ ക്വാറന്റൈനിൽ പോകേണ്ടി വന്ന സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടവർ അങ്ങനെ പെരുമാറണമെന്നും രാഷ്‌ട്രീയനാടകം കളിക്കാനുള്ള ഘട്ടമല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിലർ തെറ്റിധാരണയുമായി നടക്കുകയാണ്, നമ്മളെ ഇതൊന്നും ബാധിക്കില്ല എന്നാണ് അവർ കരുതുന്നത്. രോഗാണുവിന് നമ്മൾ വഹിക്കുന്ന സ്ഥാനമൊന്നും നോട്ടമില്ല. ആപത്ത് എത്ര വലുതാണെന്ന് തിരിച്ചറിയണം.

കൃത്യമായ പരിശോധനകൾ ഇല്ലാതെ ഒരാൾ കടന്നുവന്നാൽ ഒരുസമൂഹമാണ് പ്രതിസന്ധിയിലാകുന്നത്. ഇക്കാര്യം പറയുമ്പോൾ മറ്റ് തരത്തിൽ ചിത്രീകരിക്കേണ്ടതില്ല. അനധികൃതമായി കടക്കാൻ ശ്രമിക്കുന്നവർക്കെതിരെയും അതിന് സഹായിക്കുന്നവർക്കെതിരെയും നടപടി ഉണ്ടാകും. വികാരമല്ല, വിചാരമാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top