25 April Thursday

കേരളം ഉൾപ്പെടെ നാല്‌ സംസ്ഥാനങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി കർണാടക

വെബ് ഡെസ്‌ക്‌Updated: Monday May 18, 2020

ബംഗളൂരു > കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി കർണാടക സർക്കാർ.
കേരളം കൂടാതെ തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ നാലു സംസ്ഥാനങ്ങളിൽ നിന്നുള്ള ആഭ്യന്തര രാജ്യാന്തര, യാത്രക്കാർക്ക് വിലക്ക് ബാധകമാകും. 

മേയ് 31 വരെ ഈ  പ്രവേശന വിലക്ക് തുടരും. ഇന്ന് മന്ത്രിസഭ യോഗത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍  മുഖ്യമന്ത്രി യെഡിയൂരിയപ്പയാണ് തീരുമാനം പ്രഖ്യാപിച്ചത്. നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കേരളത്തില്‍നിന്നു കര്‍ണാടകത്തിലേക്കു യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യം നിലവിൽ വരും. കർണാടകയിൽ ഇതുവരെ 1,147 കോവിഡ് പോസിറ്റീവ്  കേസുകളും 37 മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top