25 April Thursday

മഴക്കെടുതി: 24 ട്രെയിൻ റദ്ദാക്കി ; ഗതാഗതം പുനഃസ്ഥാപിക്കാനായില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Nov 16, 2021


തിരുവനന്തപുരം
തിരുവനന്തപുരം– -നാഗർകോവിൽ പാതയിലെ ഗതാഗത തടസ്സത്തെതുടർന്ന്‌ ചൊവ്വാഴ്‌ച നാല്‌ ട്രെയിൻ പൂർണമായി റദ്ദാക്കി. 20 ട്രെയിൻ ഭാഗികമായും  റദ്ദാക്കി. ഒരു ട്രെയിൻ വഴിതിരിച്ചുവിട്ടു.

16426 നാഗർകോവിൽ–- തിരുവനന്തപുരം, 16427 തിരുവനന്തപുരം– നാഗർകോവിൽ, 16425  കൊല്ലം–- തിരുവനന്തപുരം എക്‌സ്‌പ്രസ്‌, 16435 തിരുവനന്തപുരം–- നാഗർകോവിൽ എക്‌സ്‌പ്രസ്‌ എന്നീ ട്രെയിനുകളാണ്‌ ചൊവ്വാഴ്‌ച സർവീസ്‌ റദ്ദാക്കിയത്‌.

16525/16526 ഐലൻഡ്‌ എക്‌സ്‌പ്രസ്‌ ചൊവ്വാഴ്‌ച കൊല്ലത്തിനും കന്യാകുമാരിക്കുമിടയിൽ സർവീസ്‌ നടത്തില്ല. 16366 നാഗർകോവിൽ–-കോട്ടയം എക്‌സ്‌പ്രസ്‌ കായംകുളത്തുനിന്നാണ്‌ യാത്ര തുടങ്ങുക, 16127 ചെന്നൈ എഗ്‌മോർ–- ഗുരുവായൂർ ട്രെയിൻ തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും. 16730 പുനലൂർ–- മധുര എക്‌സ്‌പ്രസ്‌ തിരുനെൽവേലിയിൽനിന്നും 16724  കൊല്ലം–- ചെന്നൈ എഗ്‌മോർ നാഗർകോവിൽനിന്നുമാണ്‌ യാത്രതുടങ്ങുക. 16650/16649 പരശുറാം എക്‌സ്‌പ്രസ്‌, 16605/16606 ഏറനാട്‌ എക്‌സ്‌പ്രസ്‌ എന്നിവ തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയിൽ സർവീസ്‌ നടത്തില്ല. 22627/22628 ഇന്റർസിറ്റി തിരുനെൽവേലിക്കും തിരുവനന്തപുരത്തിനുമിടയിൽ സർവീസ്‌ നടത്തില്ല. 19424 ഹംസഫർ എക്‌സ്‌പ്രസ്‌ 17ന്‌ തിരുവനന്തപുരത്ത്‌ യാത്ര അവസാനിപ്ക്കും. 12634/12633 കന്യാകുമാരി–- ചെന്നൈ–- കന്യാകുമാരി എക്‌സ്‌പ്രസ്‌ കന്യാകുമാരിക്കും നാഗർകോവിലിനുമിടയിൽ സർവീസ്‌ നടത്തില്ല.

16128 ഗുരുവായൂർ–- ചെന്നൈ എഗ്‌മോർ തിരുനെൽവേലിയിൽനിന്ന്‌ യാത്ര തുടങ്ങും. 15906 വിവേക്‌ എക്‌സ്‌പ്രസ്‌ തിരുവനന്തപുരത്ത്‌ യാത്ര അവസാനിപ്പിക്കും. 16336  നാഗർകോവിൽ–- ഗാന്ധിധാം ചൊവ്വാഴ്‌ച തിരുനെൽവേലി–- ഈറോഡ്‌– -പാലക്കാട്‌ വഴിയാണ്‌ സർവീസ്‌ നടത്തുക.

ഗതാഗതം പുനഃസ്ഥാപിക്കാനായില്ല
മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം തിരുവനന്തപുരം– -നാഗർകോവിൽ റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. തടസ്സം നീക്കാനുള്ള ജോലി പുരോഗമിക്കുന്നുണ്ടെങ്കിലും ട്രാക്കിൽ വെള്ളമുള്ളതിനാൽ രണ്ടുദിവസംകൂടി വേണ്ടിവന്നേക്കും. കുഴിത്തുറയ്‌ക്കു സമീപം പള്ളിയാടിയിൽ തിങ്കളാഴ്‌ചയും ട്രാക്കിലേക്ക്‌ മണ്ണിടിഞ്ഞു. നിലവിൽ വടക്കുനിന്നുള്ള ട്രെയിനുകൾ കൊല്ലം, കൊച്ചുവേളി, തിരുവനന്തപുരം സ്‌റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കുകയാണ്‌.

കനത്ത മഴയിൽ തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയിൽ ആറിടത്ത്‌ മണ്ണിടിച്ചിൽ ഉണ്ടായി. ഇരണിയലിനും കുഴിത്തുറയ്‌ക്കുമിടയിൽ വിവിധ സ്ഥലങ്ങളിൽ ട്രാക്കിൽ വെള്ളക്കെട്ടുമുണ്ട്‌. പാറശാലയിൽ മണ്ണിടിഞ്ഞതും പൂർണമായും നീക്കാനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top