തിരുവനന്തപുരം
സംസ്ഥാനത്ത് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളുടെ സമയവും റൂട്ടും ജനുവരി ഒന്നുമുതൽ മാറ്റാൻ റെയിൽവേ തീരുമാനിച്ചു. തിരുവനന്തപുരം സെൻട്രൽ–- - സെക്കന്തരബാദ് ശബരി എക്സ്പ്രസ് (17229/17230) ജനുവരിമുതൽ ഷൊർണൂർ ജങ്ഷൻ ഒഴിവാക്കി ഷൊർണൂർ ബി കാബിൻ സ്റ്റേഷൻ വഴി സർവീസ് നടത്തും. വടക്കാഞ്ചേരിയിൽ സ്റ്റോപ്പും അനുവദിച്ചു.
ലോക്മാന്യ തിലക്–- - തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്സ്പ്രസ് (16345) 15 മിനിറ്റ് വൈകും. വൈകിട്ട് 6.05ന് തിരുവനന്തപുരത്ത് എത്തിയിരുന്ന ട്രെയിൻ ജനുവരി ഒന്നുമുതൽ വൈകിട്ട് 6.20നാകും സ്റ്റേഷനിലെത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..