25 April Thursday

സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽവീണ വിദ്യാർഥിനി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

ഫറോക്ക് > റെയിൽവേ പാലത്തിൽ മൊബൈലിൽ സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണു വിദ്യാർഥിനി മരിച്ചു. ഫറോക്ക് റെയിൽവെ സ്റ്റേഷന് സമീപം ചാലിയാറിന് കുറുകെയുള്ള റെയിൽവെ പാലത്തിലാണ് അപകടം. ഫറോക്ക് കരുവൻതിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തും മലപ്പുറം ജില്ലയിലെ പെരിങ്ങാവ് സ്വദേശിയും വിദ്യാർത്ഥിയുമായ മുഹമ്മദ് ഇഷാമിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒഴുക്കിൽപ്പെട്ട നഫാത്തിൻ്റെ മൃതദേഹം ബേപ്പൂരിന് സമീപത്തുനിന്നാണ് കണ്ടെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top