29 March Friday

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; പാളത്തിൽ അറ്റകുറ്റപ്പണി , 
3 ദിവസം ട്രെയിന്‍ ​നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Saturday May 20, 2023


തിരുവനന്തപുരം  
റെയിൽവേ തിരുവനന്തപുരം ഡിവിഷനിലെ വിവിധയിടങ്ങളിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിമുതൽ തിങ്കൾവരെ ട്രെയിൻ ​ഗതാ​ഗതം ഭാ​ഗികമായി തടസ്സപ്പെടും. മുപ്പതോളം ട്രെയിനാണ് ദിവസവും റദ്ദാക്കുന്നത്. ആലുവ–- അങ്കമാലി സെക്‌ഷനിലും മാവേലിക്കര–- ചെങ്ങന്നൂർ സെക്‌ഷനിലുമാണ് അറ്റകുറ്റപ്പണി. പൂർണമായി റദ്ദാക്കുന്നവ: ശനിയാഴ്‌ച മംഗളൂരു–- നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ്‌ (16649) തിരികെയുള്ള പരശുറാം എക്‌സ്‌പ്രസ്‌ (16650). ഞായറാഴ്‌ച കൊച്ചുവേളി–- ലോക്‌മാന്യതിലക്‌ ഗരീബ്‌രഥ്‌ (12202), കൊച്ചുവേളി–- നിലമ്പൂർ റോഡ്‌ രാജ്യറാണി എക്‌സ്‌പ്രസ്‌(16349), തിരുവനന്തപുരം സെൻട്രൽ–- മധുര അമൃത എക്‌സ്‌പ്രസ്‌(16343), കൊല്ലം– എറണാകുളം മെമു (06768, 06778), എറണാകുളം– കൊല്ലം മെമു (06441), കായംകുളം– എറണാകുളം മെമു (16310, 16309), കൊല്ലം– കോട്ടയം സ്പെഷ്യൽ (06786), എറണാകുളം– കൊല്ലം മെമു സ്പെഷ്യൽ (06769), കോട്ടയം– കൊല്ലം മെമു സ്പെഷ്യൽ (06785), കായംകുളം– എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ (06450), എറണാകുളം– ആലപ്പുഴ മെമു എക്സ്പ്രസ് സ്പെഷ്യൽ (06015), ആലപ്പുഴ– എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ (06452).

തിങ്കൾ ലോക്‌മാന്യതിലക്‌ –-കൊച്ചുവേളി ഗരീബ്‌രഥ്‌ (12201), നിലമ്പൂർ റോഡ്‌–- കൊച്ചുവേളി രാജ്യറാണി എക്‌സ്‌പ്രസ്‌ (16350), മധുര–- തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസ്‌ (16344). ഭാഗികമായി റദ്ദാക്കുന്നവ: ശനിയാഴ്ചത്തെ തിരുവനന്തപുരം–- ഷൊർണൂർ വേണാട്‌ ‌എക്‌സ്‌പ്രസ്‌ (16302) എറണാകുളത്ത്‌ യാത്ര അവസാനിപ്പിക്കും. വേണാട്‌ തിരികെ (16301) എറണാകുളത്തുനിന്നും എറണാകുളം–-ഹസ്രത്ത്‌ നിസാമുദീൻ മംഗള സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (12617) തൃശൂരിൽനിന്നുമായിരിക്കും പുറപ്പെടുക. അന്ന്‌ പാലക്കാട്‌–- എറണാകുളം മെമു (06797) ചാലക്കുടിയിൽ യാത്ര അവസാനിപ്പിക്കും. തിരികെയുള്ള മെമു (06798) ചാലക്കുടിയിൽനിന്ന്‌ പുറപ്പെടും.

ഞായറാഴ്ചത്തെ നാഗർകോവിൽ– കോട്ടയം എക്സ്പ്രസ് (16366) കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും. തിങ്കളാഴ്ചത്തെ ഗുരുവായൂർ– -ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ (16128) എറണാകുളത്തുനിന്നാകും പുറപ്പെടുക. ചെന്നൈ എഗ്‌മൂർ–- ഗുരുവായൂർ എക്‌സ്‌പ്രസ്‌ (16127) എറണാകുളം ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കും. കണ്ണൂർ–- എറണാകുളം എക്‌സ്‌പ്രസ്‌ (16306) തൃശൂരിൽ യാത്ര അവസാനിപ്പിക്കും. റൂട്ട് മാറ്റം: കോട്ടയംവഴിയുള്ള ചില ട്രെയിനുകൾ ആലപ്പുഴവഴി തിരിച്ചുവിടും. തിരുവനന്തപുരം സെൻട്രൽ– സെക്കന്തരാബാദ് ജങ്‌ഷൻ ശബരി എക്സ്പ്രസ് (17229), തിരുവനന്തപുരം സെൻട്രൽ– ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12625), കന്യാകുമാരി– ബംഗളൂരു എക്സ്പ്രസ് (16525), തിരുവനന്തപുരം– ചെന്നൈ മെയിൽ (12624), തിരുവനന്തപുരം– ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12696), തിരുവനന്തപുരം– എറണാകുളം വഞ്ചിനാട് എക്സ്പ്രസ് (16304), പുനലൂർ– ഗുരുവായൂർ എക്സ്പ്രസ് (16327) എന്നീ ട്രെയിനുകൾ ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നീ സ്റ്റേഷനുകളിൽ നിർത്തും.തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082), നാഗർകോവിൽ ജങ്‌ഷൻ– ഷാലിമാർ ഗുരുദേവ് പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12659) എന്നിവ ആലപ്പുഴയിലും എറണാകുളം ജങ്‌ഷനിലും നിർത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top