29 March Friday

കോയമ്പത്തൂരിനടുത്ത്‌ ട്രെയിൻതട്ടി കാട്ടാനകൾ ചെരിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021


പാലക്കാട്> കോയമ്പത്തൂരിന് സമീപം നവക്കരയിൽ കാട്ടാനകൾ ട്രെയിൻ തട്ടി ചെരിഞ്ഞു. വെള്ളി രാത്രി എട്ടേ മുക്കാലോടെ മരപ്പാലത്തിന് സമീപമാണ് രണ്ട് കുട്ടിയാനകളും ഒരു പിടിയാനയും ചെരിഞ്ഞത്. പാലക്കാട് വഴി കടന്നുപോയ മംഗലാപുരം- ചെന്നൈ ട്രെയിനാണ് ആനകളെ ഇടിച്ചത്.

രാത്രിയായതിനാൽ ആനകൾ ട്രാക്കിൽ നിൽക്കുന്നത് ലോക്കോപൈലറ്റിന് കാണാനായില്ല. ട്രെയിൻ പാളം തെറ്റാതിരുന്നതിനാൽ വലിയ അപകടമൊഴിവായി. അപകടത്തെ തുടർന്ന് ട്രെയിൻ പിറകോട്ടെടുത്ത് നിർത്തിയിട്ടു. രാത്രി വൈകി ആനകളുടെ ജഡം ട്രാക്കിൽ നിന്ന് മാറ്റിയാണ് ട്രെയിൻ യാത്ര തുടർന്നത്.

വാളയാറിൽ നിന്ന് പത്തുകിലോമീറ്റർ അകലെയാണ് സംഭവം. കഞ്ചിക്കോട് മേഖലയിൽ കറങ്ങുന്ന ആനക്കൂട്ടത്തിലുള്ളവയാണോ എന്നറിയാൻ വാളയാർ റേഞ്ചിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് രാത്രിയോടെ തിരിച്ചു. തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും ആർപിഎഫും സ്ഥലത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top