പട്ടാമ്പി
പട്ടാമ്പിക്കും പള്ളിപ്പുറത്തിനും ഇടയിൽ ട്രെയിനിൽനിന്ന് വീണ് കായംകുളം സ്വദേശിയായ യുവാവ് മരിച്ചു. കായംകുളം രാജേന്ദ്ര ഭവനത്തില്‍ അജേന്ദ്രന്‍ (28) ആണ് മരിച്ചത്. തിങ്കൾ പുലര്‍ച്ചെ അന്ത്യോദയ എക്‌സ്‌പ്രസിൽനിന്നാണ് താഴെ വീണത്.
പേരാമ്പ്രയില്‍ വെല്‍ഡിങ് തൊഴിലാളിയായ അജേന്ദ്രന്‍ കായംകുളത്ത് 28–-ാം ഓണം ആഘോഷിക്കാനാണ് വീട്ടിലേക്ക് പുറപ്പെട്ടത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട്ടുനിന്ന് ട്രെയിനിൽ കയറി.
വാതില്‍പ്പടിയിലിരുന്ന് യാത്ര ചെയ്യവേ വാതില്‍ അടഞ്ഞപ്പോൾ അജേന്ദ്രന്‍ താഴേക്ക് വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. ട്രെയിൻ ഷൊർണൂരിലെത്തിയശേഷം ഇവര്‍ റെയില്‍വേ പൊലീസിനൊപ്പം അപകടസ്ഥലത്തെത്തി. എന്നാൽ ഈ സമയംകൊണ്ട് പട്ടാമ്പി പൊലീസ് മൃതദേഹം കണ്ടെത്തി. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം കായംകുളത്തേക്ക് കൊണ്ടുപോയി. അച്ഛൻ: രാജേന്ദ്രൻ. അമ്മ: അമ്പിളി. സഹോദരി: അഞ്ജലി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..