10 July Thursday

യുവാവ് തീവണ്ടി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

കാഞ്ഞങ്ങാട്> ഉൽസവം  കണ്ട് മടങ്ങുകയായിരുന്ന യുവാവ് തീവണ്ടി മരിച്ചു. പൊയ്യകര കല്ലിങ്കാൽ പാടിയിൽ വീട്ടിൽ ഷൈജു (31) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ചേറ്റുകുണ്ട് ചിത്താരി കടപ്പുറം ഒറ്റക്കോല സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഒറ്റക്കോല മഹോത്സവം കണ്ട് വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് ചാമുണ്ഡിക്കുന്ന് ക്ഷേത്രത്തിൻ്റെ പിറക്കിലെ റെയിൽ പാളത്തിൽ വെച്ചാണ് അപകടം.

അവിവാഹിതനായ ഷൈജു ടൈൽസിൻ്റെ ജോലി ചെയ്തുവരികയായിരുന്നു. പാചക തൊഴിലാളിയായ ശശിയുടെയും ലീലയുടെയും മകനാണ്. സഹോദരങ്ങൾ: ഷൈമ, ഷൈനി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top