19 April Friday

കോട്ടയത്ത് ട്രെയിനില്‍ നിന്നുവീണ് പത്ത് വയസുകാരന്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021

കോട്ടയം>  കോട്ടയം മൂലവട്ടത്ത് ട്രെയിനില്‍ നിന്ന് വീണ് പത്ത് വയസുകാരന്‍ മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം കുണ്ടന്‍തൊടിക സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇഷാനാണ് മരിച്ചത് . തിങ്കളാഴ്ച രാത്രി 11.30 ഓടെ മൂലവട്ടം റെയില്‍വേ മേല്‍പ്പാലത്തിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്ത് വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു  കുടുംബം. മൂലേടം മാടമ്പുകാട് ഭാഗത്ത് വച്ച് ട്രെയിനിന്റെ ബാത്ത്‌റൂമില്‍ പോയ കുട്ടി കാല്‍ വഴുതി ട്രെയിനില്‍ നിന്നും വീഴുകയായിരുന്നു

കുട്ടി വീഴുന്നത് കണ്ട ബന്ധുക്കള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ പ്രദേശത്തെ കലുങ്കിനടിയില്‍ നിന്നും മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് പ്രദേശവാസിയുടെ വാഹനത്തില്‍ മൃതദേഹം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു . മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top