26 April Friday

മാക്കൂട്ടം ചുരംപാതയിലെ യാത്രാനിയന്ത്രണം: കേരളത്തിലേക്കുള്ള ടൂറിസ്റ്റ് ബസ്സുകൾ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

ഇരിട്ടി> മാക്കൂട്ടം- ചുരംപാതവഴി കേരളത്തിലേക്കുള്ള ടൂറിസ്റ്റ് ബസ്സുകൾ കർണാടകം പെരുമ്പാടിയിൽ നാലു മണിക്കൂർ തടഞ്ഞിട്ടത്‌ യാത്രക്കാരെ വലച്ചു. വ്യാഴം പുലർച്ചെ രണ്ടുമുതൽ ബാംഗളൂരുവിൽനിന്ന് കേരളത്തിലേക്കുവന്ന ഏഴ്‌ സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളാണ് തടഞ്ഞിട്ടത്.

   ചുരംപാതയിലെ കോവിഡ്‌ നിയന്ത്രണ ഉത്തരവ്  ബുധനാഴ്ച അർധരാത്രി അവസാനിച്ച കാര്യം യാത്രക്കാരും  ബസ് ജീവനക്കാരും ചൂണ്ടിക്കാട്ടിയെങ്കിലും ചെക്ക്പോസ്റ്റ് അധികൃതർ വഴങ്ങിയില്ല. ഏറെ നേരത്തെ ബഹളത്തിനും തർക്കങ്ങൾക്കുംശേഷം പുലർച്ചെ  ആറേമുക്കാലോടെ ബസ്സുകൾ വിട്ടയച്ചു.

നിയന്ത്രണം നീട്ടി കർണാടകം പുതിയ ഉത്തരവിറക്കിയിട്ടില്ലാത്തതിനാൽ നിലവിൽ നിയമപരമായി അന്തർസംസ്ഥാന യാത്രയ്‌ക്ക്‌  തടസ്സമില്ല. എന്നാൽ, ഇളവ്‌ അനുവദിച്ചുവെന്ന അറിയിപ്പ്‌ കിട്ടാതെ വാഹനം കടത്തിവിടില്ലെന്ന കടുംപിടിത്തത്തിലാണ്‌ കുടക്‌ അധികൃതർ. വ്യാഴാഴ്ചയും മാക്കൂട്ടം ചെക്ക് പോസ്റ്റിലെത്തിയ നിരവധിപ്പേർ ആർടിപിസിആർ സർട്ടിഫിക്കറ്റിന്റെപേരിൽ യാത്ര അവസാനിപ്പിച്ച്‌ തിരിച്ചുപോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top